തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 68 തസ് തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് പിഎസ്സി തീരുമാനിച്ചു.
വാട്ടർ അഥോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സാനിറ്ററി കെമിസ്ട്രി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാം സൂപ്രണ്ട്, പട്ടികജാതി വികസന വകുപ്പിൽ പട്ടികജാതി വികസന ഓഫീസർ ഗ്രേഡ്2, ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽ കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, സാമൂഹ്യനീതി വകുപ്പിൽ നഴ്സറി ടീച്ചർ, ഡയറി ഡെവലപ്മെന്റ് വകുപ്പിൽ ലാബ് ടെക്നീഷ്യൻ, മെഡിക്കൽ വിദ്യാഭ്യാസ സർവീസസിൽ ലാബ്ടെക്നീഷ്യൻ ഗ്രേഡ്2, കാത്ത് ലാബ് ടെക്നീഷ്യൻ, മിൽമയിൽ ടെക്നിക്കൽ സൂപ്രണ്ടന്റ് ജനറൽ കാറ്റഗറി ആന്ഡ് സൊസൈറ്റി കാറ്റഗറി, വാട്ടർ അഥോറിറ്റിയിൽ എൽഡി ക്ലാർക്ക് (തസ്തികമാറ്റം), കെഎസ്ആർടിസിയിൽ ലീഗൽ അസിസ്റ്റന്റ് (തസ്തികമാറ്റം), ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, കേരള പിഎസ്സി എന്നിവയിൽ സെക്യൂരിറ്റി ഗാർഡ്, ഫിലിം ഗഡവലപ്മെന്റ് കോർപ്പറേഷനിൽ ഗാർഡ്, വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ജില്ലാതലം), തിരുവനന്തപുരം ആയുർവേദ കോളജിൽ ആയുർവേദ തെറാപ്പിസ്റ്റ്, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് തുടങ്ങി 68 തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
കെടിഡിസിയിൽ ബോട്ട് ലാസ്കർ (എൻസിഎ), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (അറബിക്), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി ടീച്ചർ (ജൂനിയർ) സംസ്കൃതം എന്നീ തസ്തികകളിലേക്കുള്ള അഭിമുഖ പരീക്ഷ നടത്തും.
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് നാച്ചുറൽ സയൻസ് (തമിഴ് മീഡിയം), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫീസർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ടെക്നോളജി) എന്നീ തസ് തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിയോ തെറാപ്പി), നിയമസഭാ സെക്രട്ടേറിയറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ് എന്നീ തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
കെഎസ്ആർടിസിയിൽ ലീഗൽ അസിസ്റ്റന്റ് തസ്തികയ്ക്ക് ലോക്കോമോട്ടോർ ഡിസെബിലിറ്റി, സെറിബ്രൽ പാൾസി, ലോ വിഷൻ എന്നീ ഭിന്നശേഷി വിഭാഗക്കാരെയും പ്ലാന്റേഷൻ കോർപറേഷനിൽ ഇലക്ട്രീഷൻ തസ്തികയ്ക്ക് ലോക്കോമോട്ടോർ ഡിസെബിലിറ്റി, സെബ്രൽ പാൾസി, ഹിയറിംഗ് ഇംപെയർമെന്റ് എന്നീ ഭിന്നശേഷി വിഭാഗക്കാരെയും മൂന്നു ശതമാനം സംവരണത്തിനു പരിഗണിക്കും.