കൊച്ചി: കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എട്ടാമത് രാജഗിരി നാഷണൽ ബിസിനസ് ക്വിസിൽ (ആർഎൻബിക്യു) കോർപറേറ്റ് വിഭാഗത്തിൽ നെക്സസ് കണ്സൾട്ടിംഗും സ്റ്റുഡന്റ് വിഭാഗത്തിൽ ഉസ്മാനിയ മെഡിക്കൽ കോളജും ജേതാക്കളായി. ഇരു ടീമുകൾക്കും ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിച്ചു.
പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി മുഖ്യാതിഥിയായിരുന്നു. ഒറാക്കിൾ ഇന്ത്യ വൈസ് പ്രസിഡന്റ് ആൻഡ് സിടിഒ മിതേഷ് അഗർവാൾ ക്വിസ് മാസ്റ്ററായി. 1256 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
നെക്സസ് കണ്സൾട്ടിംഗിനുവേണ്ടി വെങ്കടേഷ് ശ്രീനിവാസൻ, ഋഷികേഷ് വർമ എന്നിവരും ഹൈദരാബാദ് ഓസ്മാനിയ മെഡിക്കൽ കോളജിനുവേണ്ടി സൈദ് മുസ്തഫ ഹാഷ്മി, സൈദ് മുർടുസാ ഹാഷ്മി എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ടിസിഎസ് ചെന്നൈ, എൻഐടി സിൽച്ചർ എന്നീ ടീമുകൾ യഥാക്രമം കോർപറേറ്റ്, സ്റ്റുഡന്റ് ഇനങ്ങളിൽ ഫസ്റ്റ് റണ്ണറപ്പായി. 50,000 രൂപയുടെ കാഷ് അവാർഡാണ് സമ്മാനം.
ദി ചെന്നൈ സിൽക്ക്സ് കോയന്പത്തൂർ, ഗവണ്മെന്റ് വിക്ടോറിയ കോളജ് പാലക്കാട് എന്നീ ടീമുകൾ യഥാക്രമം രണ്ടാം റണ്ണറപ്പ് സ്ഥാനവും സ്വന്തമാക്കി. ഇരു ടീമുകൾക്കും 15,000 രൂപ വീതം സമ്മാനത്തുക ലഭിച്ചു.
രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോസ് അലക്സ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആർസിബിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി, ഡോ. ബിനോയ് ജോസഫ് (പ്രിൻസിപ്പൽ, ആർസിഎസ്എസ്), ഡോ. റോസ്മേരി വർഗീസ് (ഡീൻ, അക്കാദമിക്സ്) തുടങ്ങിയവർ പ്രസംഗിച്ചു.