തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു യുഡിഎഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. അതേസമയം വാഹന ഗതാഗതം തടസപ്പെടുത്തുകയോ നിർബന്ധിച്ചു കടകൾ അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവർക്കെതിരേ കർശന നടപടികൾ എടുക്കാൻ സർക്കാർ നിർദേശം നൽകി. ജനങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
നിർബന്ധിച്ചു കടകൾ അടപ്പിക്കുകയോ വാഹന ഗതാഗതം തടസപ്പെടുത്തുകയോ ചെയ്യില്ലെന്ന് യുഡിഎഫ് നേതാക്കളും അറിയിച്ചിട്ടുണ്ട്. പോലീസ് സംരക്ഷണം നൽകിയാൽ ഹർത്താൽ ദിനത്തിൽ കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വ്യക്തമാക്കി.