കോട്ടയം: ദീപികയും ഐഐടി കാണ്പുരും ചേർന്നു നടത്തുന്ന ടെക്കൃതി-2018 പരീക്ഷ ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. നൂറുകണക്കിനു വിദ്യാർഥികൾ ആവേശത്തോടെ ദേശീയ തലത്തിൽ നടന്ന പരീക്ഷയിൽ പങ്കുചേർന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 3.30 വരെയായിരുന്നു പരീക്ഷ. കോയന്പത്തൂർ അൽവെർണിയ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂണിയർ കോളജ്, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂണിയർ കോളജ്, ലൂർദ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ്, കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂൾ ആൻഡ് ജൂണിയർ കോളജ്, തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് എന്നിവിടങ്ങളിലായിരുന്നു പരീക്ഷ. ഐഐടി കാൺപുരിലെ വിദഗ്ധരാണ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയാറാക്കിയിരുന്നത്.