ആലപ്പുഴ: കാന്പസുകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കുന്നതു ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നിലപാടിനോടു യുഡിഎഫിനു യോജിപ്പില്ല. അരാഷ്ട്രീയത അപകടത്തിലേക്കു നയിക്കും.
കോടതിവിധിയുടെ പൂർണ ഉത്തരവാദിത്തം എസ്എഫ്ഐക്കും എബിവിപിക്കുമാണ്. എസ്എഫ്ഐ പ്രവർത്തകരല്ലാത്തവർക്കു കാന്പസിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണു പലേടങ്ങളിലും. കാന്പസുകളിലെ വിദ്യാർഥി സംഘടനാ നിരോധനത്തിനെതിരെ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരണം -ചെന്നിത്തല ആവശ്യപ്പെട്ടു.