ശബരിമല: ശബരിമല ശ്രീഅയ്യപ്പ സ്വാമി ക്ഷേത്രത്തിൽ തുലാംമാസ പൂജകൾക്കായി ഇന്നു വൈകുന്നേരം 5.30ന് നട തുറക്കും. ഇന്നു പ്രത്യേക പൂജകളുണ്ടാകില്ല. നാളെ പുലർച്ചെ നട തുറക്കും.
വൃശ്ചികം ഒന്നു മുതൽ ഒരുവർഷത്തേക്കുള്ള ശബരിമല മേൽശാന്തിയെ നാളെ രാവിലെ സന്നിധാനത്ത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുപ്പും നാളെയാണ്.
ശബരിമല മേൽശാന്തി സ്ഥാനത്തേക്കു 14 പേരുകളും മാളികപ്പുറത്ത് 12 പേരുകളുമാണ് നറുക്കിടുന്നത്. ഇതിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നയാൾ മേൽശാന്തിയായി വൃശ്ചികം ഒന്നിനു ചുമതലയേൽക്കും. ഇക്കൊല്ലത്തെ മണ്ഡല, മകരവിളക്ക് തീർഥാടന ക്രമീകരണങ്ങൾ വിലയിരുത്താനും പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാത്രി ശബരിമല സന്നിധാനത്തെത്തും. നാളെ രാവിലെയാണ് അവലോകന യോഗം. തുടർന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, മാത്യു ടി.തോമസ്, കെ.കെ. ശൈലജ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.