മങ്കൊന്പ്: നിയമസഭയ്ക്കു നല്കിയ ഉറപ്പുപാലിച്ചു മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥലം സന്ദർശിച്ചു കൈയേറ്റം പ്രതിപക്ഷനേതാവിനു ബോധ്യപ്പെട്ടാൽ രാജിവയ്ക്കാമെന്നു മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ നിയമസഭയിലെ വെല്ലുവിളി സ്വീകരിച്ചാണു മാർത്താണ്ഡം കായൽ സന്ദർശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ചെമ്മണ്ണ് ഇട്ടു റോഡ് ഉൾപ്പെടെയുള്ള സർക്കാർവക ഭൂമി കൈയേറിയതായി ബോധ്യപ്പെട്ടു. കളക്ടറുടെ റിപ്പോർട്ടിലും കൈയേറ്റം വ്യക്തമാണ്.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.എം. നസീർ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഫിലിപ്, ജനതാദൾ സംസ്ഥാന സെക്രട്ടറി സണ്ണി ജോസഫ്, കേരള കോണ്ഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ, സിഎംപി ജില്ലാ സെക്രട്ടറി നാസർ, ഡിസിസി പ്രസിഡന്റ് എം. ലിജു, കെ. ഗോപകുമാർ, തോമസുകുട്ടി മാത്യു, പ്രതാപൻ പറവേലി, ജെ.ടി. റാംസെ, പ്രമോദ് ചന്ദ്രൻ, സുഹ്ബ്രമണ്യദാസ്, സഞ്ജീവ് ഭട്ട്, വി.ഷുക്കൂർ, സജി ജോസഫ്, എസ്.ഡി. രവി തുടങ്ങിയവർ പ്രസംഗിച്ചു.