പെരിന്തല്‍മണ്ണ: സോളാര്‍ കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയെ കൂടി പ്രതി ചേര്‍ക്കണമെന്നും ഗണേഷിനെതിരായ തെളിവുകള്‍ കൈമാറാമെന്നും കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണന് അറിയിച്ചു. സോളാറുമായി ബന്ധപ്പെട്ട കേസില്‍ ബിജുവിന് വേണ്ടി ഹാജരായ അഭിഭാഷക നിഷ കെ. പീറ്ററാണ് ഇക്കാര്യം മാധ്യമങ്ങളെ അറി യിച്ചത്.
തന്റെ ഭാര്യ രശ്മി മരിച്ച കേസില്‍ പുനരന്വേഷണം വേണം. സോളാര്‍ കേസ് പുറത്തുവന്നതോടെ തിടുക്കത്തില്‍ കേസില്‍ പെടുത്തുകയായിരുന്നു. സോളാര്‍ കേസിലെ കമ്മീഷന് റിപ്പോര്‍ട്ടിലും മുഖ്യമന്ത്രി പ്രഖ്യാപിച്ച തുടര്‍നടപടികളിലും പൂര്‍ണവിശ്വാസമുണ്ട്. നാലു വര്‍ഷം മുമ്പ് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് കമ്മീഷന് പറഞ്ഞിരിക്കുന്നത്. പുതിയ അന്വേഷണസംഘത്തോട് എല്ലാ വിധത്തിലും സഹകരിക്കും. ദൃശ്യങ്ങളടക്കമുളള തെളിവുകള്‍ കൈമാറുമെന്നും ബിജു പറഞ്ഞിട്ടുണ്ട്. സോളാറുമായി ബന്ധപ്പെട്ട എല്ലാ കേസിലും ബിജുവിന് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പരോള്‍ ലഭ്യമാക്കാനുളള ശ്രമത്തിലാണെന്നും അഭിഭാഷക അറിയിച്ചു.