തൊടുപുഴ: സോളാർ കമ്മീഷൻ അധികാരപരിധി വിട്ടെന്നു കേരള കോണ്ഗ്രസ് -ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ. ടേംസ് ഓഫ് റഫറൻസിൽ ഇല്ലാത്ത ലൈംഗികപീഡനമുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു റിപ്പോർട്ടിലുണ്ടെങ്കിൽ അത് അധികാര പരിധി വിട്ടതിനു തെളിവാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
കമ്മീഷൻ കാലാവധി നീട്ടി ചോദിച്ചിട്ടു കിട്ടാതെ വന്നപ്പോൾ ധൃതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇതു സംശയാസ്പദമാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസംതന്നെ യുഡിഎഫ് നേതാക്കൾക്കെതിരേ നടപടി പ്രഖ്യാപിച്ചതിൽ ഗൂഢലക്ഷ്യമുണ്ട്. റിപ്പോർട്ട് പുറത്തു വിടാതെ സർക്കാർ തുടങ്ങിയിരിക്കുന്ന നടപടി രാഷ്ട്രീയപ്രേരിതവും പ്രതികാര മനോഭാവമുള്ളതുമാണ് : അദ്ദേഹം പറഞ്ഞു.
്വേഷണത്തെയും യുഡിഎഫ് സ്വാഗതം ചെയ്യുന്നു. പെട്രോളിന്റെ നികുതി കുറയ്ക്കാത്തതും വിലക്കയറ്റവും ചർച്ചയാകുന്പോൾ ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി സർക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ പ്രഖ്യാപിച്ച നടപടികളെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുൽ പള്ളത്തുപറന്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.