കോഴിക്കോട്: എറണാകുളം മുനന്പം കടപ്പുറത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് മുങ്ങി നാലു തൊഴിലാളികളെ കാണാതായി. ബേപ്പൂർ തുറമുഖത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെ (ഏകദേശം നൂറ് കിലോമീറ്റർ) ഉൾക്കടലിലാണ് " ഇമ്മാനുവൽ ' എന്ന പേരിലുള്ള ബോട്ട് മുങ്ങിയത്.
തമിഴ്നാട് കുളച്ചൽ സ്വദേശികളായ ആന്റോ (39), റമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോൺസൺ (19), പ്രിൻസ് (20) എന്നിവരെയാണ് കാണാതായത്. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ബോട്ടിലെ രണ്ടുപേരെ കോഴിക്കോട് പുതിയാപ്പയിൽ നിന്നു പോയ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളായ കാർത്തിക് (27), സേവ്യർ (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.