രാമപുരം: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം നാലിന് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
ദൈവിക രഹസ്യങ്ങള്‍ വെളിപ്പെട്ടു കിട്ടിയ വിശുദ്ധാത്മാവായിരുന്നു കുഞ്ഞച്ചനെന്നും ദൈവസ്നേഹം മറ്റുള്ളവരിലേക്കു, പ്രത്യേകിച്ചു പാവപ്പെട്ടവരിലേക്കു കുഞ്ഞച്ചന് പ്രസരിപ്പിക്കുകയായിരുന്നുവെന്നും ബിഷപ് പറഞ്ഞു. കൊടിയേറ്റിനു ശേഷം നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു മോൺ. ജോസഫ് കുഴിഞ്ഞാലില്‍ മുഖ്യകാര്‍മികനായിരുന്നു. ഇന്നു രാവിലെ ഒന്‍പതിന് മല്പാന് ഫാ. മാത്യു വെള്ളാനിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം നാലിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ.സെബാസ്റ്റ്യന്‍ തെക്കുംചേരില്കുന്നേല് മുഖ്യകാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ 16നു രാവിലെ 5.30, 6.30, 8.00 - വിശുദ്ധ കുര്‍ബാന. ഒമ്പതിന് നേര്‍ച്ച വെഞ്ചരിപ്പ്. പത്തിനു തിരുനാള്‍ റാസ, സന്ദേശം - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 11നു ഡിസിഎംഎസ് തീര്‍ഥാടകര്‍ക്കു സ്വീകരണം. ഉച്ചയ്ക്ക് 12നു പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30നും 3.30 നും 4.30നും വിശുദ്ധ കുര്‍ബാന.