കുന്നമംഗലം: പീഡനത്തിനിരയായ നടിയുടെ പേര് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ പി.സി. ജോര്‍ജ് എംഎല് എക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കുന്നമംഗലം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിനാണു നിർദേശം. ജൂലൈ 14 നാണ് ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ നടിയുടെ പേര് പറഞ്ഞത്. കളമശേരി സ്വദേശി ഗിരീഷ് ബാബു സ്വകാര്യ അന്യായമായി കുന്നമംഗലം കോടതിയില്‍ നൽകിയ ഹർജി യുടെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം.