തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് ജനുവരിയിൽത്തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ വച്ചേക്കും. ജുഡീഷൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച് ആറു മാസത്തിനകം സർക്കാർ സ്വീകരിച്ച നടപടികൾ സഹിതം സഭയിൽ സമർപ്പിക്കണമെന്നാണ് ചട്ടം.
സരിതയുടെ മൊഴി അതേപടി കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നാണു കരുതുന്നത്. റിപ്പോർട്ടിലെ ആറുപേജ് വരുന്ന ഈ മൊഴിയിലെ പദപ്രയോഗങ്ങൾ അതിരുകടന്നവയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞിരുന്നു.