പാലാ: ദേശീയ കാത്തലിക് സംഘടനയുടെ 18-ാം സമ്മേളനം മംഗലാപുരം അതിരൂപത പാസ്റ്ററൽ സെന്ററിൽ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം മംഗലാപുരം രൂപത മെത്രാൻ റവ. ഡോ. അലോഷ്യസ് പോൾ ഡിസൂസ നിർവഹിച്ചു. ‘പോസിറ്റീവ് സൈക്കോളജി ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴി’ എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാനവിഷയം. പ്രസിഡന്റ് റവ.ഡോ.സി.എം. ജോസഫ്, സെക്രട്ടറി ഫാ.തോമസ് മതിലകത്ത് സിഎംഐ, സിസ്റ്റർ ഡോ.സെവരിൻ, ഡോ.കമലേഷ് സിംഗ്, ഡോ.ലോറൻസ് സൂസെ നാഥൻ എന്നിവർ പ്രസംഗിച്ചു.