തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും. കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. ഇന്നു രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി സ്വീകരിക്കും.
രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അദ്ദേഹത്തിനു സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മേയര്‍, സംസ്ഥാന മന്ത്രിമാര്‍, സേനാ വിഭാഗങ്ങളുടെയും സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തി റോഡ് മാര്‍ഗം മാതാ അമൃതാനന്ദമയീമഠത്തിലെ ത്തും. 11ന് അവിടെ ചടങ്ങില്‍ സംബന്ധിച്ച ശേഷം തിരുവനന്തപുരത്തേക്കു തിരിക്കും.