കോട്ടയം: ലോകമെന്പാടുമുള്ള മലയാളികളെ ഒാൺലൈൻ പത്രവായനയിലേക്കു കൈപിടിച്ചു നടത്തിയ ദീപിക ഡോട്ട് കോമിന് 20 വയസ്. രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ മലയാളത്തിലെ ആദ്യ ഒൺലൈൻ പത്രമാണ് ദീപിക ഡോട്ട് കോം. 1997 സെപ്റ്റം ബർ 29നു പ്രവർത്തനമാരംഭിച്ച ഇതിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് നിർവഹിച്ചത്. സൈബർ യുഗത്തിലേക്കുള്ള മലയാള മാധ്യമപ്രവർത്തനത്തിന്റെ ആദ്യ ചുവടുവയ്പായിരു ന്നു അത്.
അന്നു മുതൽ നാട്ടിലെ വാർത്തകൾ ഇവിടുള്ളവർ അറിയുന്നതിനു മുന്പേ വിദേശത്തുള്ളവർ മലയാളത്തിൽ വായിച്ചറിഞ്ഞു. ദീപികയുടെ ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചതു രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറും ദുബായിൽ ഐടി രംഗത്തു ശ്രദ്ധേയനുമായ വ്യവസായി ജോർജ് ജേക്കബ് മണ്ണംപ്ലാക്കൽ ആയിരുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സുസജ്ജമായ ന്യൂസ് റൂം ആണ് ദീപിക ഡോട്ട് കോമിനായി പ്രവർത്തിക്കുന്നത്. ലേറ്റസ്റ്റ് ന്യൂസ് അപ്ഡേഷനിൽ തുടക്കം മുതലുള്ള മികവ് ദീപിക ഇന്നും നിലനിർത്തുന്നു.
ഹിറ്റ് കൂട്ടാൻ ഒരു വാർത്ത തന്നെ പല പേജിലായി മുറിച്ചിടുന്ന രീതി പല വെബ്സൈറ്റുകളും പിന്തുടരുന്പോൾ ഒറ്റ ക്ലിക്കിൽ എല്ലാ വാർത്തകളും കാണാനും വായിക്കാനും കഴിയുന്നതാണ് മറ്റു വെബ്സൈറ്റുകളിൽനിന്നു ദീപികയെ വേറിട്ടതാക്കുന്നത്.
ദീപിക ഡോട്ട് കോം, രാഷ്ട്രദീപിക ഡോട്ട് കോം, ദീപിക ഗ്ലോബൽ ഡോട്ട്കോം, വിസിറ്റർ കേരള ഡോട്ട് കോം, കരിയർ ദീപിക ഡോട്ട് കോം, ദീപിക മാട്രിമോണിയൽ ഡോട്ട് കോം, ദീപിക ക്ലാസിഫൈഡ്സ് ഡോട്ട്കോം, ദീപിക മൊബൈൽ ആപ് എന്നിങ്ങനെ വിപുലമാണ് ദീപികയുടെ സൈബർ ലോകം. ഡെയ്ലിഹണ്ട്, പേപ്പർ ബോയി, യുസി ന്യൂസ് തുടങ്ങിയ ന്യൂസ് ആപ്പുകളിലും മുൻനിരയിൽ ദീപികയുണ്ട്. സോഷ്യൽ മീഡിയയിലും തത്സമയ വാർത്തകളുമായി ദീപിക സജീവമാണ്.
(നാളത്തെ സൺഡേ ദീപിക കാണുക)