തിരുവനന്തപുരം: പത്തനംതിട്ടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കു വൈദ്യപരിശോധന നിഷേധിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്കെതിരായ റിപ്പോര്‍ട്ട് പരിശോധിച്ച് അന്വേഷണ വിധേയമായി നടപടിയെടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്കി. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപമാനകരവും ദൗര്‍ഭാഗ്യവുമാണ്.
തൃപ്പൂണിത്തുറ യോഗാ സെന്ററിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരവസ്ഥയില്‍ യോഗാ സെന്ററിനെതിരേ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറ യോഗാ സെന്ററിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരവസ്ഥയില്‍ യോഗാ സെന്ററിനെതിരേ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.