കൊച്ചി: ഹൈക്കോടതിയുടെ നോട്ടീസ് നൽകാനെത്തിയ ദൂതനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിക്കു നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നു കാണിച്ചാണു നോട്ടീസ് നൽകുന്നത്.
കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നോട്ടീസ് നൽകാനെത്തിയ ഹൈക്കോടതിയുടെ ദൂതനെ രാജുനാരായണ സ്വാമി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. രാജുനാരായണ സ്വാമി ഫോണിൽ വിളിച്ചു തനിക്കെതിരേ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ചില ജഡ്ജിമാരുടെ പേരുകൾ പറഞ്ഞ് അവരെ തനിക്കു പരിചയമുണ്ടെന്നു പറഞ്ഞെന്നും വ്യക്തമാക്കി സെപ്റ്റംബർ 25നു ദൂതൻ റിപ്പോർട്ട് നൽകിയിരുന്നു.
രാജുനാരായണ സ്വാമിക്കെതിരായ ആരോപണം ശരിയാണെങ്കിൽ നീതിനിർവഹണം തടസപ്പെടുത്തിയെന്നു വിലയിരുത്തേണ്ടിവരുമെന്നു കോടതി വ്യക്തമാക്കി. കേസ് ഒക്ടോബർ നാലിനു ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.