നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹാജിമാരുമായി നെടുമ്പാശേരിയിലേക്ക് തിരിച്ച സൗദി എയർലൈൻസ് വിമാനം ഒരു മണിക്കൂർ പറന്ന ശേഷം തകരാർ കണ്ടെത്തിയതിനെ തുടർന്ന് മദീന വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇന്നലെ രാവിലെ 10.10ന് മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു യാത്ര തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്.
മുന്നൂറോളം തീർഥാടകരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയർന്നശേഷം മുന്നിലുള്ള വിൻഡോ പൊട്ടി അകത്തേക്കു വായു തള്ളിക്കയറി. അപകടം മനസിലാക്കിയ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതുപോലെ ആടിയുലഞ്ഞതായി യാത്രക്കാർ പറഞ്ഞു.
വൻ ദുരന്തമാണ് തലനാരിക്ക് വഴിമാറിയത്. വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ ഹാജിമാരും സുരക്ഷിതരാണ്.