തിരുവനന്തപുരം: കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ സ്ത്രീപക്ഷ മാധ്യമനയം നടപ്പിലാക്കണമെന്നു കേരള വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ’മാധ്യമ രംഗത്തെ സ്ത്രീവിരുദ്ധത’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസഫൈൻ. പുതിയ മാധ്യമനയം മാധ്യമ മേധാവികൾക്കു മുന്നിലേക്കു വനിതാ കമ്മീഷൻ എത്തിക്കും.
മാധ്യമരംഗത്തു സ്ത്രീകൾക്കെതിരേ നടക്കുന്ന ദുഷ്പ്രവണതകൾ പരിശോധിച്ച്, പരിഹാര നിർദേശങ്ങളടങ്ങുന്ന ശിപാർശ സർക്കാരിനു സമർപ്പിക്കും.
മാധ്യമരംഗത്തു സ്ത്രീകൾക്കെതിരേ നടക്കുന്ന ദുഷ്പ്രവണതകൾ പരിശോധിച്ച്, പരിഹാര നിർദേശങ്ങളടങ്ങുന്ന ശിപാർശ സർക്കാരിനു സമർപ്പിക്കും.