തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാജ്യത്തേയും സംസ്ഥാനത്തേയും കർഷകരെ കൂടുതൽ ദുരിതത്തിലാക്കിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കർഷക കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കർഷകരുടെ ദീനരോദനം ഉയരുകയാണ്. ഇവരുടെ രോദനം സർക്കാരുകൾ കണ്ടില്ലെന്നു നടിക്കുന്നു. കർഷികോത്പാദന ചെലവ് വർധിക്കുകയാണ്. അതിന് ആനുപാതികമായി ഉത്പന്നങ്ങൾക്കു വില ലഭിക്കുന്നില്ല. യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ കർഷകരുടെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ പ്രധാന്യത്തോടെയാണു കണ്ടിരുന്നത്. റബറിന് വിലയിടിവ് ഉണ്ടായപ്പോൾ 150 രൂപയെങ്കിലും കിട്ടാനുള്ള സാഹചര്യം ഒരുക്കി. യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതുവരെ ആ തുക നൽകി. ഇപ്പോൾ 150 രൂപയെന്നത് 200 രൂപയെങ്കിലും ആക്കി ഉയർത്തണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അധ്യക്ഷനായിരുന്നു. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എംഎൽഎമാരായ കെ.സി ജോസഫ്, വി.ഡി. സതീശൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി തുടങ്ങിയവർ പ്രസംഗിച്ചു. കർഷക കോണ്ഗ്രസ് സംസ്ഥാന, ജില്ലാ,ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ സമരത്തിന് നേതൃത്വം നൽകി. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.