കാക്കനാട്: കേരളത്തിലെ ക്ഷീരസഹകരണ മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ലിഡാ ജേക്കബ് അധ്യക്ഷയായി നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുടെ സിറ്റിംഗ് ഇന്നു രാവിലെ 10ന് കാക്കനാട് ജില്ലാ സഹകരണ ബാങ്ക് ഹാളിൽ നടക്കും. എറണാകുളം, കോട്ടയം ജില്ലകളിലുള്ള ക്ഷീരമേഖലയുമായും ക്ഷീരസഹകരണ മേഖലയുമായും ബന്ധപ്പെട്ടവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.