തിരൂർ: പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്ത തിരൂർ തുഞ്ചൻ വിദ്യാരംഭ ഉദ്ഘാടന ചടങ്ങിൽ വിലസിയ വിരുതൻ പിടിയിൽ. നടൻ ജയറാമിന്റെ മാനേജരെന്ന വ്യാജേന ഉദ്ഘാടന ചടങ്ങിൽ വേദിയിൽ കയറിയിരിക്കുകയും നിലവിളക്കു കൊളുത്തുകയും ചെയ്ത ആളെ സംഘാടകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തൃശൂർ സ്വദേശി മുജിലാലാണ് പോലീസ് കസ്റ്റഡിയിലായത്.