തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ നവംബർ 18 വരെ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ബുധനാഴ്ചകളിലും സെപ്റ്റംബർ 30 ഒഴികെയുള്ള ദിവസങ്ങളിലുമാണ് നിയന്ത്രണം.
കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കിയ ട്രെയിനുകൾ: എറണാകുളം കൊല്ലം പാസഞ്ചർ, കൊല്ലം-കോട്ടയം പാസഞ്ചർ, എറണാകുളം-കൊല്ലം മെമു(ആലപ്പുഴ വഴി), കൊല്ലം-എറണാകുളം മെമു(ആലപ്പുഴ വഴി).
ഇതിനു പുറമെ പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് യാത്രാമധ്യേ 35 മിനിറ്റും തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് 40 മിനിറ്റും തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് 30 മിനിറ്റും വൈകും. ഒക്ടോബർ ഒന്ന്, എട്ട്, 22 തീയതികളിലായിരിക്കും ട്രെയിൻ വൈകി ഓടുകയെന്നും റെയിൽവേ അറിയിച്ചു.