ഇടപ്പോൺ: കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാറ്റൂർ വെട്ടുകാലായിൽ ജിബിൻ ഭവനിൽ കുഞ്ഞുമോന്റെ മകൻ ജിബിൻ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്പതോടെ പന്തളം-മാവേലിക്കര റോഡിൽ ചെറുമലകവലയ്ക്കുസമീപമായിരുന്നു അപകടം. അപകടത്തിൽ ജിപിൻ തത്ഷണം മരിച്ചു. അമ്മ: സുജാത. സഹോദരങ്ങൾ: ജോബിൻ, ജോബിൻസ്.