തിരുവനന്തപുരം: മദ്യപിച്ചു നടുറോഡില്‍ ബൈക്കില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. ഇതു ചോദ്യം ചെയ്ത യുവാവിനെ നടുറോഡിലിട്ടു രണ്ടംഗ സംഘം തല്ലിച്ചതച്ചു. ചിറയിന്‍കീഴില്‍ കഴിഞ്ഞ 13 നു വൈകുന്നേരം 4.50ഓടെ ആയിരുന്നു സംഭവം.
മദ്യപിച്ചു ബൈക്കില്‍ എത്തിയ രണ്ടുപേർ നടുറോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നതു സഞ്ചാരത്തിനു തടസം സൃഷ്ടിച്ചതു വേറൊരു ബൈക്കില്‍ എത്തിയ യുവാവ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ ചോദ്യം ചെയ്ത ആളെ റോഡിലിട്ടു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മർദനരംഗം മുഴുവൻ ആളുകൾ നോക്കിനിന്നെങ്കിലും ആരും ഇടപെട്ടില്ല. മുടപുരത്തെ ഗുണ്ടാസംഘമാണ് ആദ്യത്തെ ബൈക്കിലുണ്ടായിരുന്നത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. സംഭവത്തക്കുറിച്ച് റിപ്പോർട്ട് നൽകാൻ റൂറൽ എസ്പി അശോക് കുമാർ ആറ്റിങ്ങൽ സിഐക്കു നിർദേശം നൽകി. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ തെളിവായി സ്വീകരിച്ചു കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അനന്തു, ശ്രീക്കുട്ടൻ എന്നിവരാണു യുവാവിനെ മർദിച്ചതെന്നു പോലീസ് പറഞ്ഞു.