തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിജിലൻസ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി വിധി ഇന്ന്. അഞ്ഞൂറോളം പോലീസ് സ്റ്റേഷനുകളിൽ ഡ്യൂലക്സ് കമ്പനിയുടെ കാപ്പി നിറം അടിക്കണമെന്ന സർക്കുലർ ഇറക്കിയതിൽ അഴിമതി നടന്നതായാണ് ഹർജിയിലെ ആരോപണം.