കണ്ണൂർ: ആത്മീയ വിജ്ഞാനതൃഷ്ണയും മത്സരവീര്യവും ആവോളം ആസ്വദിക്കാൻ എൺപത്തഞ്ചിന്റെ ചുറുചുറുക്കിൽ തോമസ് ലോഗോസ് ക്വിസ് പരീക്ഷയെഴുതാനെത്തി. കോട്ടയം അതിരൂപത മലബാർ റീജണിൽപ്പെട്ട കണ്ണൂർ ശ്രീപുരം ഇടവകയിൽ നടന്ന ലോഗോസ് ക്വിസ് പരീക്ഷയിലാണ് പ്രായം തളർത്താത്ത മത്സരവീര്യവുമായി അദ്ദേഹമെത്തിയത്.
ശ്രീപുരം ഇടവകാംഗമായ അന്നാഭവൻ (വടക്കേകുന്നേൽ) വീട്ടിൽ വി.എം. തോമസ് കോഴിക്കോട് വിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ടന്റ് ഓഫീസറായിട്ടായിരുന്നു വിരമിച്ചത്. വിശ്രമജീവിതം നയിക്കുകയാണെങ്കിലും ഒഴിവുസമയം ബൈബിൾ പഠനത്തിനാണു വിനിയോഗിക്കുന്നത്. ലോഗോസ് ക്വിസ് പരീക്ഷ കുട്ടികളോടൊപ്പം ഇരുന്ന് എഴുതി ഇടവകയിൽ താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ. പരീക്ഷയെഴുതാനുള്ള താത്പര്യം അറിയിച്ചപ്പോൾ ഇടവകവികാരിയായ ഫാ. ഏബ്രഹാം പറമ്പേട്ട് എല്ലാ പ്രോത്സാഹനവും നല്കി. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചു.