നെടുങ്കണ്ടം: പ്രശസ്ത സംഗീത സംവിധായകൻ കലാരാജൻ (63) അന്തരിച്ചു. ഇന്നലെ പുലർച്ചെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വളരെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. അമ്മിണിയാണ് ഭാര്യ. മകൻ: ജയകൃഷ്ണൻ.
നെടുങ്കണ്ടം മേക്കണ്ണായിൽ കുടുംബാംഗമായിരുന്ന കലാരാജൻ ചെറുപ്പംമുതൽ സംഗീത ലോകത്തു സജീവമായിരുന്നു. നാടകങ്ങൾ, ടെലിഫിലിം, ഭക്തി ഗാനങ്ങൾ എന്നീ വിഭാഗത്തിൽ 1500 ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. സംഗീത ലോകത്തിന് നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 2008ൽ ഇദ്ദേഹത്തെത്തേടി അംബദ്കർ പുരസ്കാരം എത്തി.
കഥാപ്രസംഗ സംഗീത സംവിധായകനായി കേരളത്തിലെ പ്രശസ്തരായ കാഥികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. വില്ലടിച്ചാം പാട്ടുകൾ അവതരപ്പിച്ചാണ് അദ്ദേഹം സംഗീത ലോകത്തേക്കു കടന്നുവന്നത്. പാലാ രാജന്റെ ശിഷ്യനായിരിക്കെ 1975ലാണ് സ്വതന്ത്ര സംഗീത സംവിധാന രംഗത്തേക്കു കടക്കുന്നത്. ഓൾ ഇന്ത്യ റേഡിയോയിൽ ഈ കാലഘട്ടത്തിൽ യുവവാണിയിൽ ഗാനങ്ങൾക്കു സംഗീതം നൽകി ശ്രോതാക്കൾക്കിടയിൽ ശ്രദ്ധേയനായി.
സംഗീത സംവിധായകൻ ഇളയരാജയുടെ അടുത്ത സുഹൃത്തായിരുന്ന കലാരാജൻ ഇളയരാജയ്ക്കൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 1985 മുതൽ രണ്ടു വർഷം ഇളയരാജയുടെ ഹാർമോണിസ്റ്റായി ചെന്നൈയിൽ ജോലി ചെയ്തു. പത്തിലേറെ തമിഴ് സിനിമകളിലും കലാരാജൻ സംഗീത സംവിധായക സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.