കട്ടപ്പന: അയ്യപ്പൻകോവിലിന് സമീപം ഇടുക്കി ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാട്ടുതാവളം കൂപ്പുപാറ മനക്കപറന്പിൽ ജോസഫിന്റെ മകൻ ബിനോയ് (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ അയ്യപ്പൻകോവിൽ അന്പലക്കടവിലാണ് സംഭവം.കുളിക്കാനിറങ്ങിയ ബിനോയി 15 മീറ്ററോളം നീന്തിയ ശേഷം വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. അൽപനേരം കഴിഞ്ഞിട്ടും പൊങ്ങിവരാതിരുന്നപ്പോൾ കണ്ടുനിന്നവർ മുങ്ങിയെടുത്ത് ഉപ്പുതറ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഉപ്പുതറ സർക്കാർ ആശുപത്രി മോർച്ചറിയിൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മാട്ടതാവളം മേരി ഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും. രോഹിണിയാണ് മാതാവ്. ഏകസോഹോദരൻ ബിനു.