ഗാന്ധിനഗർ: എംസി റോഡിൽ കാറിടിച്ച് പെട്രോൾ പന്പ് ജീവനക്കാരൻ മരിച്ചു. കോട്ടയം കല്ലറ സ്വദേശി കല്ലറക്കാവിൽകരോട്ട് മണിയൻ (60) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30നു അടിച്ചിറയിലാണു അപകടമുണ്ടായത്. അടച്ചിറയിലുള്ള പെട്രോൾ പന്പിലെ ജീവനക്കാരനായ മണിയൻ വൈകുന്നേരം ചായ കുടിക്കാൻ പോകുന്നതിനായി റോഡിലേക്കു ഇറങ്ങിയപ്പോൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റു റോഡിൽ കിടന്ന മണിയനെ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. ഗാന്ധിനഗർ പോലീസ് കേസെടുത്തു. ഭാര്യ: കുഞ്ഞമ്മ, മക്കൾ: മനീഷ്, വിനീഷ്, മരുമകൾ: ആര്യ. സംസ്കാരം പിന്നീട്.