തിരുവനന്തപുരം: യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഒക്ടോബർ മൂന്നിനു തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനെയും സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയെയും അദ്ദേഹം സന്ദർശിക്കും.
വൈകുന്നേരം അഞ്ചിനു നാലാഞ്ചിറ ഗിരിദീപം കണ്വൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള ജനതയുടെ ആദരം ഫാ. ടോമിന് നൽകും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ബിഷപ് സാമുവൽ മാർ ഐറേനിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, പാളയം ഇമാം സുഹൈബ് മൗലവി, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ പ്രസംഗിക്കും.