കൊച്ചി: മതം മാറി ഹാദിയയായ അഖില എന്ന യുവതിയെ വീട്ടുതടങ്കലിൽനിന്നു രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നു ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളി ഫെമിനിസ്റ്റ് റീഡിംഗ് ഗ്രൂപ്പിലെ അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഹാദിയ വീട്ടുതടങ്കലിൽ മാനസികവും ശാരീരികവുമായ കടുത്ത പീഡനങ്ങൾ നേരിടുകയാണന്നു കഴിഞ്ഞ ഓഗസ്റ്റ് 30നു ഹാദിയയ്ക്കു സമ്മാനവുമായി സന്ദർശിച്ച സംഘത്തിലുണ്ടായിരുന്ന പി. സജ്നയും മൃദുലയും പറയുന്നു.