കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ പങ്കെടുത്ത മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി ഇന്ത്യൻ ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്. രാജ്യം ഉന്നതപദവി നൽകി ആദരിച്ച ഒരു വ്യക്തി പദവി ഒഴിഞ്ഞ ശേഷം ഭീകരവാദ സംഘടനകൾക്ക് പ്രോത്സാഹനം നൽകുന്നത് ഒരു തരത്തിലും നീതികരിക്കാനാവില്ലെന്നും ഇത് രാജ്യത്തോട് കാണിക്കുന്ന നന്ദികേടാണെന്നും രഘുനാഥ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.