തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഹോട്ടലുകളും റസ്റ്ററന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരേ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് നടപടി തുടങ്ങി. സംസ്ഥാന വ്യാപകമായി കൂടുതല്‍ പരിശോധന നടത്തും.
ചരക്കു സേവന നികുതി നിയമപ്രകാരം 20 ലക്ഷത്തിലധികം വാര്‍ഷിക വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും റസ്റ്ററന്റുകളും രജിസ്ട്രേഷന് എടുക്കണം. ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യാപാരികള്‍ക്കു മാത്രമെ നികുതി പിരിവു നടത്താന്‍ അവകാശമുള്ളൂ.
നിലവില്‍ നോണ്‍ എസി വിഭാഗത്തിന് 12 ശതമാനവും എസി വിഭാഗത്തിലുള്ള ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും 18 ശതമാനവുമാണ് നികുതി. ഇതില്‍ തന്നെ കോമ്പോസിഷന്‍ നികുതി നിര്‍ണയം തെരഞ്ഞെടുത്ത ഹോട്ടലുകളും റസ്റ്ററന്റുകളും ജിഎസ്ടി പിരിക്കാന്‍ പാടില്ല.
എന്നാല്‍, ഇതു മറച്ചുവച്ച് ചില ഹോട്ടല്‍, റസ്റ്ററന്റ് ഉടമകള്‍ അനധികൃത നികുതി പിരിവ് നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. അനധികൃതമായി നികുതി പിരിക്കുന്നതും നികുതി വെട്ടിക്കുന്നതും പിരിച്ച നികുതി സര്‍ക്കാരിലേക്ക് അടയ്ക്കാതിരിക്കുന്നതും ജിഎസ്ടി നിയമപ്രകാരം ജയില്‍ ശിക്ഷവരെ ലഭിക്കാവുന്ന കുകുറ്റമാണെന്നു സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് അറിയിച്ചു.