ആലപ്പുഴ: പുതിയ ദേവാലയം ആശീർവദിച്ചിട്ടു ഇന്നു 50 വർഷം തികയുന്ന അർത്തുങ്കൽ ബസിലിക്കയിൽ കൃതജ്ഞതാബലി അർപ്പിക്കും. രാവിലെ ഏഴിനു നടക്കുന്ന കൃതജ്ഞതാബലിയിൽ ഇടവക സമൂഹമൊന്നാകെ പങ്കുചേരും. 50 വർഷങ്ങൾക്കു മുന്പ് ഇന്നേ ദിവസമാണ് ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാൻ ഡോ. മൈക്കിൾ ആറാട്ടുകുളം പുതിയ ദേവാലയത്തിന്റെ ആശീർവാദ കർമം നിർവഹിച്ചത്. ജൂബിലി ആഘോഷങ്ങൾക്ക് കഴിഞ്ഞ ജനുവരിയിലെ തിരുനാളിലാണ് തുടക്കമിട്ടതെന്ന റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ പറഞ്ഞു.