കോട്ടയം: സംസ്ഥാനത്തെ മുഴുവൻ മൊബൈൽഫോണ്‍ ടെക്നീഷ്യാർക്കായും കേരള സൈബർ ഡോമിന്റെ വെബ് പോർട്ടൽ ഒരുങ്ങുന്നു. മൊബൈൽ ഫോണ്‍ നന്നാക്കുന്ന സ്ഥാപനങ്ങളെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് അടിയന്തരഘട്ടങ്ങളിൽ കേസന്വേഷണത്തിനും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്താനാണു പോലീസ് ഉദ്ദേശിക്കുന്നത്. ഒപ്പം സംസ്ഥാനത്ത് മോഷണം പോകുന്നതും കളഞ്ഞ് പോകുന്നതുമായ മൊബൈലുകളുടെ ഐഎംഇഐ നന്പരും പോർട്ടലിൽ ഉൾപ്പെടുത്തും.
ഇത്തരം ഫോണുകൾ അണ്‍ലോക്കു ചെയ്യാനോ നന്നാക്കാനോ ടെക്നീഷ്യൻമാരുടെ പക്കലെത്തിയാൽ അവ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം. ഈ നന്പർ മാറ്റാൻ എത്തുന്നവരെ നിരീക്ഷിക്കാനും ടെക്നീഷ്യൻമാർക്ക് സാധിക്കും. നിലവിൽ പല കേസിന്റെയും ഭാഗമായി ലഭിക്കുന്ന മൊബൈൽഫോണുകൾ പരിശോധിക്കാൻ ഫോറൻസിക് സയൻസ് ലാബിലാണ് ഏൽപ്പിക്കുന്നത്.
ഇവിടെനിന്നു പരിശോധനാ ഫലം ലഭിക്കാൻ ഏറെ താമസിക്കും എന്നതു പല കേസുകളിലും പ്രതികൂല ഘടകമാകാറുണ്ട്. ഇതിനുപകരം മൊബൈൽ ടെക്നീഷ്യന്മാരുടെ സേവനം ഉപയോഗപ്പെടുത്താനായാൽ കോടതിയിൽ തെളിവ് സമർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ വേഗത്തിലാക്കാനാകും. പോർട്ടലിൽ അംഗങ്ങളെല്ലാം രജിസ്റ്റർ ചെയ്യണമെന്ന് സൈബർ ഡോം അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.