ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത്രയേറെ വിവാദങ്ങളും പ്രതിഷേധങ്ങളുമുയർന്നിട്ടും വിഷയം സംബന്ധിച്ച് ഒന്നും മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയുടെ മൗനം അർഥഗർഭമാണ്.
വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മന്ത്രിയെ ന്യായീകരിക്കാൻ സാധ്യമല്ല എന്നാണ് മുഖ്യമന്ത്രിയുടെ മൗനത്തിനു കാരണമെന്നാണു ജനങ്ങൾക്കു മനസിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്തും ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ടോ, അത് എവിടെ വരെ എത്തി. നടപടിയെടുുക്കാതിരുന്നിട്ടുണ്ടോ. എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഇവ ജനങ്ങളെ ബോധ്യപ്പെടുത്തണം- അദ്ദേഹം പറഞ്ഞു.