കോട്ടയം: നടൻ ദിലീപിനെ കുടുക്കിയതാണെന്നു പൾസർ സുനി സിനിമ സംവിധായകനോടു ഫോണിൽ പറയുന്ന ശബ്ദരേഖ കൈയിലുണ്ടെന്നു വെളിപ്പെടുത്തിയ പി.സി. ജോർജിൽനിന്ന് സിഡി പിടിച്ചെടുക്കണമെന്ന് യൂത്ത് ഫ്രണ്ട് -എം. സിഡി ജോർജ് പൂഴ്ത്തിവച്ചിരിക്കുന്നതു ദുരൂഹമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്കു നീതി ലഭിക്കണം. വാർത്ത സൃഷ്ടിച്ചു മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള ശ്രമമാണു ജോർജ് നടത്തുന്നതെന്നും യൂത്ത് ഫ്രണ്ട് ആരോപിച്ചു. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ, പ്രസാദ് ഉരുളികുന്നം, ജോജി കുറുത്തിയാടൻ എന്നിവർ പങ്കെടുത്തു.