തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസം സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും നിയമന (2017)ത്തിന് ഗവർണറുടെ അനുമതി ലഭിച്ചു. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള പ്രവേശനം ക്രമപ്പെടുത്തുന്നതിനും ഫീസ് നിശ്ചയിക്കുന്നതിനും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി ,പട്ടിക, ഗോത്ര വർഗ- മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സീറ്റ് സംവരണം ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.