കൊച്ചി: മത്സരങ്ങളുടെ ലോകത്തു അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാർഥികളെ സൃഷ്ടിക്കാൻ സാധിക്കണമെന്നു റിച്ചാർഡ് ഹേ എംപി. രാജ്യത്തു വിദ്യാഭ്യാസ മേഖലയിൽ പാഠ്യപദ്ധതിയിൽ സമൂലമാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇ സ്കൂൾ മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും സംസ്ഥാന കണ്വൻഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതൽ മികച്ച പാഠ്യപദ്ധതിയിലൂടെ മാത്രമേ വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയുണ്ടാവൂ. ഈ രംഗത്തു മികച്ചപ്രവർത്തനങ്ങൾ സിബിഎസ്ഇ സ്കൂളുകൾ നടത്തുന്നുണ്ട്. വിദ്യാഭ്യാസമേഖലയിൽ സമൂലമാറ്റം ഉണ്ടാകുന്ന കാലഘട്ടത്തിൽ അതിനനുസരിച്ച് അധ്യാപകർക്കും സ്കൂൾ മാനേജർമാർക്കും മാറാൻ കഴിയണം. വിദ്യാഭ്യാസരീതിയുടെ ഫലം എന്തെന്നുള്ള കൃത്യമായ വിലയിരുത്തലുകളും നടത്തേണ്ടതുണ്ട്.
സിബിഎസ്ഇ സ്കൂളുകളുടെ പ്രതിജ്ഞാബദ്ധതയും മികവും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും റിച്ചാർഡ് ഹേ പറഞ്ഞു. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ അധ്യക്ഷനായി. പ്രൈമറി രംഗത്തു മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ സർവകലാശാലകളുമായി പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കു സാധിക്കുന്നില്ലെന്നു മാനേജ്മെന്റ് ശാക്തീകരണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു കെ.വി. തോമസ് എംപി പറഞ്ഞു.
പ്രഫ. എം.പി. അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ട്രഷറർ സി.എ. ഏബ്രഹാം തോമസ്, എസ്.ബി. ഗ്ലോബൽ മെന്റർ ആൻഡ് ട്രെയിനർ ബാലചന്ദ്രൻ എന്നിവർ സാങ്കേതിക സെഷനുകൾ നയിച്ചു. ജനറൽ കണ്‍വീനർ വി.ജെ. ജോർജ് കുളങ്ങര, ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ, കോർ കമ്മിറ്റി കണ്‍വീനർ കെ.എം. ഹാരിസ്, പി.എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 1400 സ്കൂളുകളിൽനിന്നായി 1,500 ഓളം പ്രതിനിധികൾ കണ്‍വൻഷനിൽ പങ്കെടുത്തു.