കാഞ്ഞിരപ്പള്ളി: ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിൽ നടന്ന രണ്ടാമത് അന്താരാഷ്ട്ര കോൺഫറൻസ് ഓൺ ഫയർ ആൻഡ് ബ്ലാസ്റ്റ് 2017ൽ പ്രബന്ധം അവതരിപ്പിച്ചു മലയാളി വിദ്യാർഥി ശ്രദ്ധേയനായി.
അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് അവസാനവർഷ ബിടെക് സിവിൽ എൻജിനിയറിംഗ് വിദ്യാർഥി മുനവർ ജുമാനാണു പ്രബന്ധം അവതരിപ്പിച്ചത്. നിലവിലുള്ള കെട്ടിടങ്ങൾ സ്ഫോടനങ്ങളെ ചെറുക്കുന്ന രീതിയിൽ എങ്ങനെ മാറ്റി എടുക്കാം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച മുനവർ ഇന്ത്യയിൽ ൃനിന്നുള്ള ഏക പ്രതിനിധി കൂടിയാണ്.
മലപ്പുറം പട്ടർകടവ് സ്വദേശിയായ മഞ്ചേരി പി.ഡബ്ലു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സി. ഇബ്രാഹിമിന്റെയും പാണക്കാട് എംയുഎ യുപി എസിലെ അധ്യാപിക സി.എച്ച്. ഷാനിത എന്നിവരുടെയും മകനാണ്. അടുത്ത വർഷം ഏപ്രിലിൽ അമേരിക്കയിൽ നടക്കുന്ന സ്ട്രെക്ചേഴ്സ് കോൺഗ്രസിലേക്കും മുനവറിനു ക്ഷണം ലഭിച്ചിട്ടുണ്ട്.