കൊച്ചി: മികച്ച സാമൂഹ്യപ്രവർത്തകനുള്ള കെഎൽസിഎ സ്ഥാപക പ്രസിഡന്റ് ഷെവ. കെ.ജെ. ബെർളിയുടെ പേരിലുള്ള പുരസ്കാരം പ്രഫ ഷെവ. ഏബ്രഹാം അറയ്ക്കലിന്. ഒക്ടോബർ രണ്ടിന് ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ആലപ്പുഴ സ്വദേശിയായ പ്രഫ. ഏബ്രഹാം മദ്രാസ് ലൊയോള, കൊല്ലം ഫാത്തിമ, പാലക്കാട് വിക്ടോറിയ, ചിറ്റൂർ കോളജുകളിൽ അധ്യാപകനായും വിവിധ കോളജുകളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.