കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വിമുക്ത അർധ സൈനിക സംഘടന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ നാലിനു തിരുവനന്തപുരം പോസ്റ്റ് മാസ്റ്റർ ജനറൽ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തും.
രാവിലെ 11.15നു പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന മാർച്ച് പിഎംജി ജംഗ്ഷനിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനംചെയ്യും. പ്രധാനമന്ത്രിക്ക് എംപി വഴി നിവേദനം നൽകും.
സിആർപിഎഫ് പെൻഷനേഴ്സ് ഫോറം, ബിഎസ്എഫ്, ഐടിബിപി എക്സ് സർവീസ്മെൻ വെൽഫയർ അസോസിയേഷൻ, ഓൾ കേരള എസ്എസ്ബിഎക്സ് സർവീസ്മെൻ വെൽഫയർ അസോസിയേഷൻ എന്നീ സംഘടനകളാണു സമരത്തിനു നേതൃത്വം നല്‍കുന്നത്.
വണ്‍ റാങ്ക് വണ്‍ പെൻഷൻ, ജിഎസ്ടിയിൽ 50 ശതമാനം ഇളവ്, സിജിഎച്ച്എസിനു പകരം ഇസിഎച്ച്എസ്, അർധസൈനിക ക്ഷേമബോർഡ് എന്നിവ എക്സ് സർവീസ് ക്വോട്ടയിൽ ഉൾപ്പെടുത്തൽ തുടങ്ങിയവയാണ് ആവശ്യങ്ങൾ.