തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി മാർത്താണ്ഡം കായൽ കൈയേറ്റം നടത്തിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. കളക്ടർ ടി.വി. അനുപമ സർക്കാരിനു സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് കൈയേറ്റം സ്ഥിരീകരിച്ചിരിക്കുന്നത്. കൈയേറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കളക്ടർ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് മന്ത്രിയുടെ കൈയേറ്റം കണ്ടെത്തിയത്. ലേക് പാലസ് റിസോർട്ട് ചട്ടം ലംഘിച്ചാണ് പാർക്കിംഗിന് നിലം നികത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളും കളക്ടർ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് ആലപ്പുഴ നഗരസഭയും ഇന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.