തിരുവനന്തപുരം : റബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള വ്യാപാരികൾ ജിഎസ്ടി ബില്ലുകൾ തന്നെ സമർപ്പിക്കണം.
മറ്റുള്ളവർ സാധാരണ ബില്ലുകൾ നൽകിയാൽമതിയാകും. ജൂലൈ ഒന്നു മുതൽ വിൽക്കുന്ന റബറിന്റെ ജിഎസ്ടി പ്രകാരമുള്ള പർച്ചേസ് ബില്ലുകൾ സമർപ്പിക്കണം. (പരിപത്രം നം.70/2017/ധന).
ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമായിട്ടുളള റബർ ബോർഡ് അംഗീകൃത ഡീലർമാരിൽ നിന്നും ലഭിക്കുന്ന പർച്ചേസ് ബില്ലുകൾക്ക് മാത്രമേ പ്രസ്തുത ഉത്തരവിലെ നിർദേശങ്ങൾ ബാധകമായിരിക്കൂ.
റബർ ബോർഡ് അംഗീകൃതവും നിയമപ്രകാരം ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമല്ലാത്തവരുമായ ഡീലർമാർ നൽകുന്ന പർച്ചേസ് ബില്ലുകളും സബ്സിഡിയ്ക്കായി പരിഗണിക്കും.
നിയമസഭാ സമിതി: പീരുമേട്ടിലെ തെളിവെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം : സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2016-19) 26ന് പീരുമേട് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ ചേരാനിരുന്ന തെളിവെടുപ്പ് യോഗം റദ്ദായതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.
ഭിന്നശേഷിക്കാർക്ക് സബ്സിഡി
തിരുവനന്തപുരം :ടൂ വീലർ വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും സ്വയംതൊഴിൽ സംരംഭകർക്കും വികലാംഗക്ഷേമ കോർപറേഷനിൽ നിന്നു സബ്സിഡി നൽകുന്നു.
അപേക്ഷകർ വാഹനം വാങ്ങിയതിന്റെ അസൽ ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർസി ബുക്കിന്റെ അറ്റസ്റ്റഡ് കോപ്പി, ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡിന്റെ ഒന്ന്, രണ്ട് പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ഇൻഷ്വറൻസ് സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി, സൈഡ് വീൽ ഘടിപ്പിച്ചതിന്റെ അസൽ ബിൽ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാഫോം www.hpwc.kerala.gov.in എന്ന വെബ്സെെറ്റിൽ ലഭ്യമാണ്.