+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ടി​പി ത​ട്ടി​പ്പ് : ആദ്യമ​ണി​ക്കൂ​റി​നു​ള്ളിൽ അ​റി​യി​ച്ചാ​ൽ പ​ണം വീ​ണ്ടെ​ടു​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ടി​​​പി ത​​​ട്ടി​​​പ്പു വ​​​ഴി പ​​​ണം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ര​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​നു​​​ള്ളി​​​ൽ ത​​​ന്നെ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​
ഒ​ടി​പി ത​ട്ടി​പ്പ്  : ആദ്യമ​ണി​ക്കൂ​റി​നു​ള്ളിൽ അ​റി​യി​ച്ചാ​ൽ പ​ണം വീ​ണ്ടെ​ടു​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ടി​​​പി ത​​​ട്ടി​​​പ്പു വ​​​ഴി പ​​​ണം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ര​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​നു​​​ള്ളി​​​ൽ ത​​​ന്നെ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ണം വീ​​​ണ്ടെ​​​ടു​​​ക്കാ​​​മെ​​​ന്ന് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പി. ​​​പ്ര​​​കാ​​​ശ്. ഇ​​​തി​​​ലേ​​​ക്കാ​​​യി സൈ​​​ബ​​​ർ സെ​​​ല്ലി​​​ൽ പ്ര​​​ത്യേ​​​കം പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നാ​​​ലു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ സി​​​റ്റി​​​യി​​​ലെ സൈ​​​ബ​​​ർ സെ​​​ൽ മു​​​ഖേ​​​ന ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് മ​​​ട​​​ക്കി ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യും ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ടു എ​​​ന്ന​​​റി​​​ഞ്ഞ ഉ​​​ട​​​ൻ ത​​​ന്നെ ബാ​​​ങ്ക് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ പ​​​ണം കൈ​​​മാ​​​റ്റം ചെ​​​യ്തു എ​​​ന്ന​​​റി​​​യി​​​ക്കു​​​ന്ന എ​​​സ്എം​​​എ​​​സ് സ​​​ന്ദേ​​​ശം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​രം പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സൈ​​​ബ​​​ർ സെ​​​ല്ലി​​​ലെ 0471 2329107, 9497975998 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ലോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ 0471 2322090 എ​​​ന്ന ന​​​ന്പ​​​രി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റി​​​യി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്ന് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പി.​​​പ്ര​​​കാ​​​ശ് അ​​​റി​​​യി​​​ച്ചു. പ​​​ണം കൈ​​​മാ​​​റ്റം ചെ​​​യ്ത​​​താ​​​യി ല​​​ഭി​​​ക്കു​​​ന്ന എ​​​സ്എം​​​എ​​​സ് സ​​​ന്ദേ​​​ശം യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും മൊ​​​ബൈ​​​ലി​​​ൽ​​​നി​​​ന്നു ഡി​​​ലീ​​​റ്റ് ചെ​​​യ്യു​​​വാ​​​ൻ പാ​​​ടു​​​ള്ള​​​ത​​​ല്ല.ഒ​​​ടി​​​പി ന​​​മ്പ​​ർ ന​​​ൽ​​​കി പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ ര​​​ണ്ടു​ മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ പോ​​​ലീ​​​സി​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ പ​​​ണം ന​​​ഷ്ട​​​മാ​​​കാ​​​തെ തി​​​രി​​​കെ ല​​​ഭി​​​ക്കു​​​വാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ളൂ.

പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ച്ചാ​​​ലു​​​ട​​​ൻ അ​​​വ​​​ർ അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി ബാ​​​ങ്കിം​​​ഗ് വാ​​​ല​​​റ്റു​​​ക​​​ളെ അ​​​റി​​​യി​​​ക്കും. ബാ​​​ങ്കിം​​​ഗ് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​ട​​​ന​​​ടി​​​ത​​​ന്നെ പ​​​ണം കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​തെ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്യും. പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട് അ​​​ര​ മ​​​ണി​​​ക്കൂ​​​ർ മു​​ത​​​ൽ ര​​​ണ്ടു മ​​​ണ​​​ക്കൂ​​​ർ വ​​​രെ പ​​​ണം വാ​​​ല​​​റ്റി​​​ൽ ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ണം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.