+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഷക സമ്മേളനങ്ങളുമായി ഫാർമേഴ്സ് ഫെഡറേഷൻ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി : ​വ​​ന്‍ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രി​​ക്കു​​ന്ന കാ​​ര്‍​ഷി​​ക​​മേ​​ഖ​​ല​​യു​​ടെ നി​​ല​​നി​​ല്പി​​നും സം​​ര​​ക്ഷ​​ണ​​ത്തി​​നും ക​​ര്‍​ഷ​​ക​​ര്‍ ഒ​​റ്റ​​ക്കെ​​ട്ടാ​​യി സം​​ഘ
കർഷക സമ്മേളനങ്ങളുമായി ഫാർമേഴ്സ് ഫെഡറേഷൻ
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി : ​വ​​ന്‍ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രി​​ക്കു​​ന്ന കാ​​ര്‍​ഷി​​ക​​മേ​​ഖ​​ല​​യു​​ടെ നി​​ല​​നി​​ല്പി​​നും സം​​ര​​ക്ഷ​​ണ​​ത്തി​​നും ക​​ര്‍​ഷ​​ക​​ര്‍ ഒ​​റ്റ​​ക്കെ​​ട്ടാ​​യി സം​​ഘ​​ടി​​ച്ചു നീ​​ങ്ങ​​ണ​​മെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ൽ. കേ​​ര​​ള ഫാ​​ര്‍​മേ​​ഴ്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ (കെ​​യ്ഫ്)​​ സം​​സ്ഥാ​​ന ക​​ര്‍​ഷ​​ക നേ​​തൃ​​സ​​മ്മേ​​ള​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ല്‍​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ര്‍ അ​​റ​​യ്ക്ക​​ല്‍.

സം​​ഘ​​ടി​​ത​​ശ​​ക്തി​​ക​​ളു​​ടെ ഹി​​ത​​ത്തി​​ന​​നു​​സ​​രി​​ച്ചാ​​ണ് ഇ​​ന്ന് അ​​ധി​​കാ​​ര​​കേ​​ന്ദ്ര​​ങ്ങ​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. അ​​സം​​ഘ​​ടി​​ത​​രാ​​യി വി​​ഘ​​ടി​​ച്ചു​​നി​​ല്‍​ക്കു​​ന്ന​​താ​​ണു ക​​ര്‍​ഷ​​ക​​രു​​ടെ പ​​രാ​​ജ​​യം. കാ​​ര്‍​ഷി​​ക​​പ്ര​​ശ്‌​​ന​​ങ്ങ​​ളെ സ​​ര്‍​ക്കാ​​രു​​ക​​ള്‍ നി​​സാ​​ര​​വ​​ത്ക​​രി​​ച്ചു കാ​​ണു​​ന്ന​​ത് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള ഒ​​ളി​​ച്ചോ​​ട്ട​​മാ​​ണ്. ഇ​​തി​​നു മാ​​റ്റ​​മു​​ണ്ടാ​​ക​​ണ​​മെ​​ങ്കി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് രാ​ഷ്‌​ട്രീ​​യ നി​​ല​​പാ​​ടു​​ക​​ളു​​ണ്ടാ​​ക​​ണം.

ആ​​ഗോ​​ള​​വ​​ത്കര​​ണ​​ത്തി​​ന്‍റെ ആ​​ഘാ​​ത​​ങ്ങ​​ള്‍ ഇ​​ന്ത്യ​​യി​​ലെ കാ​​ര്‍​ഷി​​ക​​മേ​​ഖ​​ല​​യി​​ല്‍ വ​​ന്‍ വെ​​ല്ലു​​വി​​ളി​​ക​​ളു​​യ​​ര്‍​ത്തു​​ന്നു. ഉ​​ത്പാ​​ദ​​ന, വി​​പ​​ണ​​ന, സം​​ഭ​​ര​​ണ മേ​​ഖ​​ല​​ക​​ളി​​ല്‍ മാ​​റ്റ​​ങ്ങ​​ള്‍ വ​​രു​​ത്തു​​ക​​യും ക​​ര്‍​ഷ​​ക​​ന് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​ക്കു ന്യാ​​യ​​വി​​ല ല​​ഭി​​ക്കു​​ന്നു​​മി​​ല്ലെ​​ങ്കി​​ല്‍ ഇ​​ന്ത്യ​​ന്‍ കാ​​ര്‍​ഷി​​ക മേ​​ഖ​​ല വ​​രും​​നാ​​ളു​​ക​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​കു​​മെ​​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
കേ​​ര​​ള ഫാ​​ര്‍​മേ​​ഴ്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​സ്ഥാ​​ന ചെ​​യ​​ര്‍​മാ​​ന്‍ ജോ​​ര്‍​ജ് ജെ. ​​മാ​​ത്യു പൊ​​ട്ടം​​കു​​ളം അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. ഇ​​ന്‍​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഷെ​​വ​​ലി​​യ​​ര്‍ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ക​​ട്ട​​പ്പ​​ന ഇ​​മാം മൗ​​ല​​വി മു​​ഹ​​മ്മ​​ദ് റ​​ഫീ​​ഖ് അ​​ല്‍ കൗ​​സ​​രി, ഹൈ​​റേ​​ഞ്ച് സം​​ര​​ക്ഷ​​ണ സ​​മി​​തി ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളാ​​യ ആ​​ര്‍. മ​​ണി​​ക്കു​​ട്ട​​ന്‍, സി.​​കെ. മോ​​ഹ​​ന​​ന്‍, കേ​​ര​​ള ഫാ​​ര്‍​മേ​​ഴ്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ വി.​​വി. അ​​ഗ​​സ്റ്റി​​ന്‍, ഇ​​ന്‍​ഫാം കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു മാ​​മ്പ​​റ​​മ്പി​​ല്‍, കെ​​ഇ​​എ​​ഫ്എ​​ഫ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ജോ​​ണി മാ​​ത്യു, ജോ​​ഷി മ​​ണ്ണി​​പ്പ​​റ​​മ്പി​​ല്‍, ജോ​​സ​​ഫ് മൈ​​ക്കി​​ള്‍ ക​​ള്ളി​​വ​​യ​​ലി​​ല്‍, ടോ​​ണി കു​​രു​​വി​​ള ആ​​ന​​ത്താ​​നം, ജേ​​ക്ക​​ബ് സെ​​ബാ​​സ്റ്റ്യ​​ന്‍ വെ​​ള്ളൂക്കു​​ന്നേ​​ല്‍, അ​​നീ​​ഷ് കെ.​ഏബ്രഹാം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

14 ജി​​ല്ല​​ക​​ളി​​ലും ഒ​​ക്‌​​ടോ​​ബ​​ര്‍, ന​​വം​​ബ​​ര്‍ മാ​​സ​​ങ്ങ​​ളി​​ല്‍ കേ​​ര​​ള ക​​ര്‍​ഷ​​ക ഫെ​​ഡ​​റേ​​ഷ​​ന്‍ വി​​വി​​ധ ക​​ര്‍​ഷ​​ക പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ ഏ​​കോ​​പി​​പ്പി​​ച്ചു​ ക​​ര്‍​ഷ​​ക നേ​​തൃ​​സ​​മ്മേ​​ള​​ന​​ങ്ങ​​ള്‍ വി​​ളി​​ച്ചു​​ചേ​​ര്‍​ക്കും. ഡി​​സം​​ബ​​ര്‍ ഒ​​ന്നി​​നും ര​​ണ്ടി​​നും കോ​​ഴി​​ക്കോ​​ട്ടും 15നും 16​​നും കോ​​ട്ട​​യ​​ത്തും ദ്വി​​ദി​​ന നേ​​തൃ​​ക്യാ​​മ്പും സ​​മ​​ഗ്ര കാ​​ര്‍​ഷി​​ക രേ​​ഖാ​​രൂ​​പീ​​ക​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ക്കും. ജ​​നു​​വ​​രി മൂ​​ന്നാം​​ വാ​​രം കോ​​ട്ട​​യ​​ത്തു സ​​മ്പൂ​​ര്‍​ണ ക​​ര്‍​ഷ​​ക സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ചേ​​രും.