പെരിന്തൽമണ്ണ: അമ്മിനിക്കാട് സ്കൂൾപടിയിൽ രണ്ടു വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അമ്മിനിക്കാട് സ്വദേശികളും അയൽവാസികളുമായ ആനിക്കാട്ടിൽ ഉസ്മാന്റെ മകൻ മുഹമ്മദ് ഷൈമൽ (15), മലയിൽ വീട്ടിൽ ജാബിറിന്റെ മകൻ ജാസിർ നിസാം (13) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ ഇരുവരെയും കാണായതിനെ ത്തുടർന്നു നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് 12.30ഓടെ വീടിനു സമീപത്തുള്ള പാടത്തെ കുളത്തിനരികിൽ രണ്ടു പേരുടെയും വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്നു നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബന്ധുവിന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ പോകാനുള്ള സമയമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ഇരുവർക്കും നീന്തൽ അറിയാമായിരുന്നെങ്കിലും കുളത്തിനടിയിലെ ചെളിയിൽ കുടുങ്ങിയതാണ് അപകടകാരണം.
മുഹമ്മദ് ഷൈമൽ അമ്മിനിക്കാട് ആലിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയും ജാസിർ നിസാം താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർഥിയുമാണ്. പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
മുഹമ്മദ് ഷൈമലിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ അമ്മിനിക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.ജാസിർ നിസാമിന്റെ മൃതദേഹം ജിദ്ദയിലുള്ള പിതാവ് നാട്ടിലെത്തിയശേഷം ഇന്നു രാവിലെ എട്ടിന് അമ്മിനിക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
ഫാത്തിമയാണ് മുഹമ്മദ് ഷൈമലിന്റെ അമ്മ. മുഹമ്മദ് ഷാമിൽ സഹോദരനാണ്.
നസീമയാണ് ജാസിർ നിസാമിന്റെ അമ്മ. സഹോദരങ്ങൾ: മുഹമ്മദ് അൻഷിഫ്, അമീൻ.