മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കെ. ജനചന്ദ്രനെ കൂടി പ്രഖ്യാപിച്ചതോടെ മൂന്നു മുന്നണികളും പോർമുഖം തുറന്നു. ബിജെപി ദേശീയ കൗണ്‍സിൽ അംഗമാണ് ജനചന്ദ്രൻ.
ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്നു വാർത്തകൾ വന്നിരുന്നുവെങ്കിലും ജനചന്ദ്രനു നറുക്ക് വീഴുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീറും യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറും നാമനിർദേശ പത്രിക സമർപ്പിച്ച് പ്രചാരണ രംഗത്ത് സജീവമായിയിട്ടുണ്ട്. ശിവസേന സ്ഥാനാർഥി പി. ശിവദാസനും എസ്ഡിപിഐ സ്ഥാനാർഥി കെ.സി. നസീറും മത്സരരംഗത്തുണ്ട്.
എൻഡിഎ കണ്വൻഷൻ ഇന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. 25ന് സൂക്ഷ്മ പരിശോധന നടത്തും. 27നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ഒക്ടോബർ 11നാണ് വോട്ടെടുപ്പ്. 15നു ഫലമറിയും.